Thursday, September 24, 2009

സ്വപ്ന ജീവികള്‍


ഇത്രയും താപം॥
സൂര്യന്റെ അസൂയ കൊണ്ടായിരിക്കും
ഒന്നിനെയും പുണരാന്‍ തനിക്കാവില്ലെന്ന തോന്നല്‍

നീല കുപ്പായം, ഉരുകിയൊലിക്കുന്ന ഓര്‍മകള്‍
ഉള്ളുരുക്കും വെയിലിലും തിളങ്ങുന്ന നാണയങ്ങള്‍
തിളക്കമായിരിക്കാം പിന്നെയും
ഇങ്ങനെ കരിയാന്‍ അവരെ നിര്‍ത്തുന്നത്
പല ചിരികളും സ്വപ്നവും പിന്നെയും
കരയാനും കരിയാനും ഇര മ്യഗത്തെ പോലെ

സൂര്യനോളം പ്രഭയില്ലെങ്കിലും സൂര്യനോളം -
ഉള്ളുരുക്കം ഈ സൂര്യന്‍ മാര്‍ക്കും കാണാതിരിക്കില്ല।

8 comments:

  1. naanayangalude thilakkam chinthakalkkum
    varikalkkum...
    aashamsakalode,
    -geetha-

    ReplyDelete
  2. പ്രതിഷേധത്തിന്റെ പ്രതിധ്വനിയോ...
    അതോ
    നേര്‍കാഴ്‌ചകള്‍
    ്‌അവശേഷിപ്പിച്ച ദുഖമോ..
    എന്തായാലും വരികള്‍ മനോഹരം

    ആശംസകള്‍...

    ReplyDelete
  3. ഉള്ളിലും പുറത്തും
    പൊള്ളുന്ന തപം !

    ReplyDelete
  4. നന്ദി

    ഷൈഖ്
    ആരുമല്ലാത്ത ഒരാള്‍
    വഴിപോക്കന്‍

    ReplyDelete
  5. അവിടെ താപം
    ഇവിടെ തണുപ്പ്
    സൂര്യനെന്തസൂയ?

    ReplyDelete