Sunday, October 4, 2009

തുകല്‍ പെട്ടികള്‍


രു മെലിഞ്ഞ പെട്ടി പിന്നെ അല്പം വലുത്
വടിവില്ലാത്ത അക്ഷരത്തില്‍ സ്ഥലപ്പേരുകള്‍
ചിരി ,ബഹളം സ്വപ്നങ്ങള്‍ മുറിയാത്ത വാക്കുകള്‍
ഒരോട്ടം അങ്ങോട്ട് , പിന്നെ ഒരോട്ടം ഇങ്ങോട്ട്।
കസ്റ്റംസ് കാരന്റെ മുഖത്തേക്ക് ഒരു ഭാവം
പിന്നെയും ചിരികള്‍ ബഹളം॥
എണ്ണിയ സൂര്യാസ്തമനങ്ങള്‍॥
അവസാനം പിന്നെയും വായിച്ചെറിഞ്ഞ
പത്രകടലാസു പോലെ അല്പം ചുളിഞ്ഞ്
പാതി കീറി, എണ്ണപുരണ്ട്।
പ്രവാസ അവധിയുടെ ബാക്കി തുണ്ട് കടലാസ്.

പിന്നെയും മെയ്യെതൊങ്ങാന്‍ മാത്രമുള്ള

ബെഡ് സ്പേസുകള്‍ എന്ന് പേരുള്ള പാതി ശവ മഞ്ചങ്ങള്‍.

22 comments:

  1. വേദനകൾ മനസ്സിലേറ്റാൻ കഴിയുന്നുണ്ടല്ലോ..തുടർന്നും എഴുതുക.. പിന്നെ ഒരു suggestion..ഈ Blog background theme വായനക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു..വേറൊരു template നോക്കിയാൽ നന്നായേനെ..

    ReplyDelete
  2. ന്നന്ദി ഷൈന്‍, ബ്ലോഗിന്റെ സൂത്രങ്ങള്‍ എല്ലാം പഠിച്ചു വരുന്നതേ ഉള്ളൂ, ശ്സരിയാക്കാം.

    ReplyDelete
  3. Chilarude jeevithangalum..!

    Manoharam, Ashamsakal..!!!

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. നന്ദി
    ശ്രീ.സുരേഷ് കുമാര്‍
    ശ്രീ.

    ReplyDelete
  6. പ്രവാസം പാതി മരണമാണ് എന്നാ സത്യം വായിച്ചറിയുന്നു... ഇഷ്ടമായ വരി ഞാന്‍ കടമായി എടുത്തു ഇവിടെ കുറിക്കുന്നു.... ബെഡ് സ്പേസുകള്‍ എന്ന് പേരുള്ള പാതി ശവ മഞ്ചങ്ങള്‍... അഭിനന്ദനങള്‍

    ReplyDelete
  7. വളരെ കുറച്ചുവാക്കുകൾ കൊണ്ട് ,ഒരു പ്രവാസി വാസം ചിത്രീകരിച്ചിരിക്കുന്നൂ.....
    അത്യുഗ്രൻ വിവരണം...അഭിനന്ദനങ്ങൾ..സതി

    ReplyDelete
  8. ശരിക്കും സ്പേസ് നഷ്ടമായ ശവങ്ങള്‍.

    നല്ല നിരീക്ഷണം

    ReplyDelete
  9. നന്ദി
    ശ്രീ.ബിലാത്തിപട്ടണം
    ശ്രീ.വഴിപോക്കന്‍

    ഈ ചിതറ്രിയ വരികള്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ക്ക്

    ReplyDelete
  10. ശ്രീ.ഷൈന്‍
    താങ്കളുടെ നിര്‍ദ്ദേശപ്രകാരം ടെമ്പ്ലേറ്റ് മാറ്റിയിരിക്കുന്നു. പ്രതികരണ്‍നത്തിന് നന്ദി.

    ReplyDelete
  11. കവിത മനോഹരം.
    ദുരിതത്തിന്റെ
    അകവും
    പുറവും
    ഒരുപോലെ വരച്ചിട്ടിരിക്കുന്നു...

    ആശംസകള്‍

    ReplyDelete
  12. അങോട്ടു കൊണ്ടു പോയതിനു നന്ദി

    ReplyDelete
  13. നന്ദി, ഗിരീഷ്, പാവം ഞാന്‍

    ReplyDelete
  14. കരളുരുക്കുന്ന കനല്‍കാഴ്ചകളിലേക്ക് കണ്ണ് തുറന്നു പിടിച്ചതിനു നന്ദി.

    ReplyDelete
  15. നല്ല ആ ചിത്രത്തില്‍ നിന്നു തന്നെ എഴുതാതെ എല്ലാം വായിക്കാം. നല്ല പോസ്റ്റ്‌.

    ReplyDelete
  16. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി

    ReplyDelete
  17. പുതിയ എഴുത്തൊന്നും കാണുന്നില്ല?

    ReplyDelete
  18. ശ്രീ.രാജീവ്

    ചില തിരക്കുകള്‍, നന്ദി. എഴുതാം.

    ReplyDelete
  19. "ബെഡ് സ്പേസുകള്‍ എന്ന് പേരുള്ള പാതി ശവ മഞ്ചങ്ങള്‍."

    prompt observation :)

    ReplyDelete
  20. കവിത നന്നായി................

    ReplyDelete