Tuesday, October 27, 2009

കൂട്ടുകറി

ഒരു തക്കാളി
കിഴങ്ങ് ഒന്ന്
ഒരു വലിയ ഉള്ളീ‍
പിന്നെ സ്വപ്നവും ഓര്‍മകളും കൂട്ടി ഓണം പോലെ।

അവര്‍ അണ്‍ച് കറികളും കൂട്ടി ഓണമാക്കുമ്പോള്‍
ഇവിടെ എല്ലാ ഒന്നിനും കൂടെ
കുബ്ബൂസ് എന്ന് വിളിക്കുന്ന പത്തിരി
മാസക്കണക്കിന് നാണയം അയച്ചതില്‍ ബാക്കി
പിന്നെ എന്നും ഓരോന്ന് കുറയുന്നു।

അവസാനം പ്രാര്‍ഥന ഒന്ന് മാത്രം
“കടക്കാരനാകാതെ മരിപ്പിക്കൂ ഈശ്വരാ॥
ഒരു പാട് ശയ്യയില്‍ കിടന്ന് ॥
ഈ ‘ശവമെന്ന് ‘ വിളിപ്പിക്കാതെ
അങ്ങോട്ടെടുക്കൂ ദൈവമേ...

13 comments:

  1. അവസാനം പ്രാര്‍ഥന ഒന്ന് മാത്രം
    “കടക്കാരനാകാതെ മരിപ്പിക്കൂ ഈശ്വരാ॥
    ഒരു പാട് ശയ്യയില്‍ കിടന്ന് ॥
    ഈ ‘ശവമെന്ന് ‘ വിളിപ്പിക്കാതെ
    അങ്ങോട്ടെടുക്കൂ ദൈവമേ... വ്

    ReplyDelete
  2. ' ഒരു തക്കാളി
    കിഴങ്ങ് ഒന്ന്
    ഒരു വലിയ ഉള്ളീ‍'

    .....

    ReplyDelete
  3. ടീച്ചറെ നന്നായിട്ടുണ്ട്

    ReplyDelete
  4. ഇങ്ല് പാത്രൊന്നു നന്നയിറ്റ് കഴ്വിക്കോളി..
    ഇപ്പൊബീച്ചസ്പത്രീല് ഒന്നായിറ്റ് ആളൊള് വന്ന്
    ഒന്നും പറയണ്ട...

    ReplyDelete
  5. വഴിപോക്കന്‍
    ഉമേഷ്ജി
    പാ‍വം ഞാന്‍

    നന്ദി :))

    ReplyDelete
  6. ഒരു പ്രവാസിയുടെ വിലാപങ്ങളാണോ ഈ കൂട്ടുകറി ?

    ReplyDelete
  7. എല്ലാം വായിച്ചു..
    കൂട്ടുകറി, പ്രത്യേകിച്ച് പലയാവര്‍ത്തി..
    പ്രവാസത്തിന്റെ ഉഷ്ണത്തിലും ഉറവവറ്റാത്ത
    താങ്കളെപ്പോലുള്ള നിരവധി പ്രതിഭകളെ
    കണ്ടുമുട്ടാനാവുന്നത് ആശ്വാസകരമാണ്..
    പ്രവാസത്തിന്റെ ആകെത്തുകയായ
    കണ്ണീര്‍പ്പണം കൊണ്ട് ഓണമുന്നുന്ന
    മലയാളിയുടെ പൊങ്ങച്ച-ബുദ്ധിജീവി
    വ്യവഹാരങ്ങളില്‍ ഒന്നും ഈ മണല്‍ജീവികള്‍
    കഥാപാത്രങ്ങള്‍ പോലുമല്ലല്ലോ..
    കൈവെള്ളയില്‍ നിന്നും ഊര്‍ന്നു വീഴുന്ന മണല്‍ പോലെ
    ജീവിതവും മണല്‍പ്പരപ്പില്‍ പാഞ്ഞു വീണടിയുമ്പോള്‍
    നഷ്ടസ്വപ്നങ്ങളുടെയും ഈറനായ ഓര്‍മകളുടെയും ഒപ്പം
    ഈ തീക്ഷ്ണമായ വരികളും കൂട്ടുകറിയായിരിക്കട്ടെ..

    ReplyDelete
  8. ബിലാതി : പ്രവാസത്തിന്റെ രുചി ഭേദങ്ങള്‍
    കെകെ : നന്ദി, താങ്കള്‍ പറഞ്ഞത് ശരിതന്നെ, പ്രോത്സാഹനത്തിനും തിരിച്ചറിവിനും നന്ദി.

    ReplyDelete
  9. എല്ലായിടത്തും സ്വപ്നം സാക്ഷിയായി
    എത്തുന്നു അല്ലേ ?

    ReplyDelete
  10. മറ്റാരും കാണാത്ത ഇടങ്ങളെയും ജീവിതങ്ങളെയും കാണാന്‍ സാധിക്കുന്ന ഈ കവിതാക്കണ്ണിന് അഭിവാദ്യങ്ങളോടെ

    ReplyDelete
  11. ഇതുവഴി വന്നതിന് നന്ദി, ശ്രീ.രാജീവ്

    ReplyDelete