Monday, January 25, 2010

ഒറ്റ മൈനകള്‍

മൂന്നും ചേര്‍ന്ന റോഡിന്റെ അരികത്തുള്ള പുല്‍ തകിടിയില്‍
സൂപ്പര്‍ മാര്‍ക്കറ്റുകളുടെ അരികില്‍ ചുമരില്‍ കാലുരച്ച്
കടല്‍ തീരങ്ങളില്‍ കവിളില്‍ മൊബൈല്‍ ഉരച്ച്
ടാക്സി സ്റ്റാന്റുകളില്‍ തുറിച്ചു നോക്കി
വെള്ളിയാഴ്ചകളില്‍ എപ്പോഴും കുറെ ഒറ്റമൈനകളെ കാണാം.

ഇവിടെ കൊടും ചൂടില്‍ എങ്ങനെ ഈ മൈനകള്‍ -
പെട്ട് പോയെന്ന് ഞാന്‍ കൌതുകത്തോടെ നോക്കും।
ചിലപ്പോള്‍ ഇവിടത്തെ ആറുമാസ തണുപ്പിന്റെ
ചതിയില്‍ പെട്ട് പോയതാകാം।

രണ്ട് കൊല്ലത്തിലെ അവധിയില്‍ കടലാസു പെട്ടികളുമായി-
ലോഹച്ചിറ്രകില്‍ പറക്കുന്ന ഒറ്റമൈനകള്‍
വിരഹം പറഞ്ഞ് തീര്‍ക്കുകയാവും॥
പകുതിയും പിന്നെ എല്ലാം കടലിനക്കരെ ആണല്ലോ।

എനിക്കീ ഒറ്റമൈനകളെ കാണുമ്പോള്‍ ദു:ഖമാണ്
നിങ്ങള്‍ക്കെങ്ങനെയെന്നറ്രിയില്ല.

7 comments:

  1. മൂന്നും ചേര്‍ന്ന റോഡിന്റെ അരികത്തുള്ള പുല്‍ തകിടിയില്‍
    സൂപ്പര്‍ മാര്‍ക്കറ്റുകളുടെ അരികില്‍ ചുമരില്‍ കാലുരച്ച്
    കടല്‍ തീരങ്ങളില്‍ കവിളില്‍ മൊബൈല്‍ ഉരച്ച്
    ടാക്സി സ്റ്റാന്റുകളില്‍ തുറിച്ചു നോക്കി
    വെള്ളിയാഴ്ചകളില്‍ എപ്പോഴും കുറെ ഒറ്റമൈനകളെ കാണാം.

    ReplyDelete
  2. kavitha assalyittundu ketto.... ente malayalam font work cheyyunnilla.. athu kondanu manglish il typiyath.. onnu parijayappedanamennundallo mashe...

    ReplyDelete
  3. ഒറ്റമൈനയിലൂടെ പറയാതെ പറഞ്ഞത് മനസ്സില്‍ കൊണ്ടു.നല്ല കവിത.

    paul@chintha.comലേക്ക് മെയില്‍ അയച്ചാല്‍ പോസ്റ്റ് പബ്ലീഷ് ചെയുമ്പോഴെ അഗ്രിഗെറ്ററില്‍ കണ്ട് വായിക്കാമായിരുന്നു. ;)

    ReplyDelete
  4. നന്ദി. ഷെബി :
    വല്യമ്മായി : പുതിയ ആളായത് കൊണ്ട് എല്ലാം പഠിച്ചു വരുന്നു.നന്ദി

    ReplyDelete
  5. പഴയ അതേ പ്രമേയത്തെ, ഭാഷകൊണ്ട് വീണ്ടും വീണ്ടും നവീകരിക്കുകയും, ചടുലമാക്കുകയും തീക്ഷ്ണമാക്കുകയും ചെയ്തു കാണുന്നതില്‍ സന്തോഷം.
    അഭിവാദ്യങ്ങളോടെ

    ReplyDelete