Tuesday, October 27, 2009

കൂട്ടുകറി

ഒരു തക്കാളി
കിഴങ്ങ് ഒന്ന്
ഒരു വലിയ ഉള്ളീ‍
പിന്നെ സ്വപ്നവും ഓര്‍മകളും കൂട്ടി ഓണം പോലെ।

അവര്‍ അണ്‍ച് കറികളും കൂട്ടി ഓണമാക്കുമ്പോള്‍
ഇവിടെ എല്ലാ ഒന്നിനും കൂടെ
കുബ്ബൂസ് എന്ന് വിളിക്കുന്ന പത്തിരി
മാസക്കണക്കിന് നാണയം അയച്ചതില്‍ ബാക്കി
പിന്നെ എന്നും ഓരോന്ന് കുറയുന്നു।

അവസാനം പ്രാര്‍ഥന ഒന്ന് മാത്രം
“കടക്കാരനാകാതെ മരിപ്പിക്കൂ ഈശ്വരാ॥
ഒരു പാട് ശയ്യയില്‍ കിടന്ന് ॥
ഈ ‘ശവമെന്ന് ‘ വിളിപ്പിക്കാതെ
അങ്ങോട്ടെടുക്കൂ ദൈവമേ...

Sunday, October 4, 2009

തുകല്‍ പെട്ടികള്‍


രു മെലിഞ്ഞ പെട്ടി പിന്നെ അല്പം വലുത്
വടിവില്ലാത്ത അക്ഷരത്തില്‍ സ്ഥലപ്പേരുകള്‍
ചിരി ,ബഹളം സ്വപ്നങ്ങള്‍ മുറിയാത്ത വാക്കുകള്‍
ഒരോട്ടം അങ്ങോട്ട് , പിന്നെ ഒരോട്ടം ഇങ്ങോട്ട്।
കസ്റ്റംസ് കാരന്റെ മുഖത്തേക്ക് ഒരു ഭാവം
പിന്നെയും ചിരികള്‍ ബഹളം॥
എണ്ണിയ സൂര്യാസ്തമനങ്ങള്‍॥
അവസാനം പിന്നെയും വായിച്ചെറിഞ്ഞ
പത്രകടലാസു പോലെ അല്പം ചുളിഞ്ഞ്
പാതി കീറി, എണ്ണപുരണ്ട്।
പ്രവാസ അവധിയുടെ ബാക്കി തുണ്ട് കടലാസ്.

പിന്നെയും മെയ്യെതൊങ്ങാന്‍ മാത്രമുള്ള

ബെഡ് സ്പേസുകള്‍ എന്ന് പേരുള്ള പാതി ശവ മഞ്ചങ്ങള്‍.