Thursday, September 17, 2009

പാര്‍ക്കിംഗ് ടിക്കറ്റുകള്‍

ഒരു ചീന്ത് കടലാസു കഷ്ണം।
സമയം കുറിച്ചിരിക്കുന്നു വലിയ അക്കത്തില്‍ തന്നെ
ജീവിതം എടുത്തു കൊണ്ട് പോകേണ്ട സമയത്തിനപ്പുറം

പിന്നെയും വലിയ കടലാസു കഷ്ണങ്ങള്‍ വന്നു ചേരും
ചക്രത്തില്‍ നിന്നുമിറങ്ങാതെ പിന്നെയും പിന്നെയും
വന്ന ദുര്‍മേദസ്സുകള്‍ അയാളുടെ ജീവനെടുത്ത് പറന്നു।
സമയമായിട്ടും ചീട്ടുകള്‍ മാറാതിരിക്കയാല്‍
പിന്നെയും കടലാസു കഷ്ണങ്ങള്‍ വന്നു ചേരുന്നു।
മറ്റൊരു വെള്ള തുണീകഷണം അയാളെ മറ്റെവിടെയൊ
കാത്തിരിക്കുന്നുണ്ടാവണം..

7 comments:

  1. നമ്മളെല്ലാം പാര്‍ക്കിങ് ടിക്കറ്റ് മേടിച്ചിട്ടാണിരിക്കുന്നതല്ലെ........വളരെ നല്ല ഭാവന...ആശംസകള്‍.

    ReplyDelete
  2. uncertainty is the beauty of life അല്ലെ ?

    ReplyDelete
  3. കൊള്ളാം വരികള്‍.
    എല്ലാം വായിച്ചു.

    ReplyDelete
  4. വരികളെല്ലാം നന്നായിട്ടുണ്ട് ഇനിയുമെഴുതുക

    ReplyDelete
  5. നന്ദി...ഇതു വഴി വന്നതിന്

    ReplyDelete