Wednesday, September 16, 2009

പ്രവാസത്തിന്റെ താളുകള്‍

പണ്ട് ചിരിച്ചു കൊണ്ടെടുത്ത പാസ്സ്പോര്‍ട്ടിലെ
പടത്തില്‍ ചെറുതായി പൂപ്പല്‍ വന്നിരിക്കുന്നു
ചിരി ചെറുതായി മങ്ങി,അരികുകള്‍ ചെമ്പിച്ച്
അറിയാതെ പ്ലാസ്റ്റിക് ആവരണം അഴിഞ്ഞു മാറി
ഇനിയും മഷി പുരളാത്ത താളുകള്‍ ഇല്ല
ഇനിയും മുഖവും മുഖചിത്രവും മാറ്റാതിരിക്കാന്‍ കഴിയില്ല
ഉദ്യോഗസ്ഥര്‍ ചിത്രത്തിലേക്കും എന്റെ ജീവിതത്തിലേക്കും മാറി മാറി നോക്കുന്നു
എന്തൊക്കെയോ എവിടെയോ കൊഴിഞ്ഞു പോയ പോലെ.
പക്ഷെചില തിയതികള്‍ വെറുതെ കളിയാക്കി ചിരിക്കുന്നു.

6 comments:

  1. ഈ തിയ്യതികള്‍ പലതും ഒര്മിപ്പിക്കുന്നില്ലേ ?
    ഇഷ്ട്ടമായി

    ReplyDelete
  2. ഹൌ പേടിപ്പിക്കാതെ മേന്‍‌നേ... എനിക്കിവിടെ ഒരു പത്തിരുപതു കൊല്ലം കൂടി മരിക്കാനുണ്ട്.

    ReplyDelete
  3. എപ്പോഴാണ് നമ്മുടെ പാസ്സ്പോര്‍ട്ടിന് എക്സ്പൈര്‍ ആവുകയാവോ?

    ReplyDelete
  4. :)
    കിനാവ് :ആഗ്രഹങ്ങള്‍ പൂവണിയട്ടെ
    കാട്ടി പരുത്തി : അതറിയുമായിരുന്നെങ്കില്‍ ഒരു പാട്റ്റ് വേക്കന്‍സികള്‍ ഇപ്പഴേ ഇവിടെ ഉണ്ടാവും. ഹ ഹ

    ReplyDelete
  5. പണ്ടത്തെയും ഇപ്പോഴത്ത്തെയും നമ്മളില്‍ നിന്ന് നമ്മളറിഞ്ഞു അറിയാതെയും എന്തൊക്കെയോ കൊഴിഞ്ഞുപോകുന്നുണ്ട്..കവിത നന്ന്.
    അഭിവാദ്യങ്ങളോടെ

    ReplyDelete