Tuesday, September 15, 2009

വിളക്കുകാല്‍

എത്ര വട്ടം ഇതു വഴി പോയിരിക്കുന്നു
വഴിയില്‍ വണ്ടിയുടെ ചക്രപ്പാടുകളില്‍ മഴവെള്ളം
അങ്ങീങ്ങായി കീറിയ പത്രക്കടലാസുകള്‍
കടല പൊതിഞ്ഞതായിരിക്കണം അല്ലെങ്കില്‍ കടപ്പണ്ടങ്ങള്‍
ഓവുപാലത്തിന്റെ സ്മന്റുകള്‍ അടര്‍ന്നിരിക്കുന്നു
റോഡിലെ മെറ്റല്‍ അടര്‍ന്ന ചെറുകുഴിയില്‍
വിളക്കുകാലിന്റെ പൂതലിച്ച അറ്റം നിഴലിച്ചു കണ്ടു

10 comments:

  1. ഒരു കാലഖട്ടത്തിന്റെ മൂക സാക്ഷി ....

    ReplyDelete
  2. ഇനി ഈ കാറ്റാടി തണ്ണലിൽ ഇത്തിരി നേരം.. ബ്ലോഗ്ഗിന്റെ ലോകത്തേക്ക്‌ സ്വാഗതം. ആശംസകൾ

    ReplyDelete
  3. നന്ദി
    കുട്ടന്‍, വരവൂരാന്‍

    ReplyDelete
  4. നല്ല കവിത. ചെറുതെങ്കിലും വിശാലമായ ഏതോ കാലത്തേക്ക് കൂട്ടി കൊണ്ട് പൊകുന്നു..

    ReplyDelete
  5. സ്വാഗതം.
    ഇനിയും എഴുതു.നിരീക്ഷണവും, ചിന്തയും,ഭാവനയും മനോഹരം.

    ReplyDelete
  6. oruvattamkoodi aa vazhi pokuka ,
    puthiya kaazhchayumaayi varika.
    ennum varaan enikku oruidam kittiya santhosham!
    aashamsakal....
    -geetha-

    ReplyDelete
  7. Thanks
    Priya
    Jwala
    Geetha :- iniyum marakkathe varoo

    ReplyDelete
  8. ബൂലോകത്തേയ്ക്ക് വൈകിയാണെങ്കിലും സ്വാഗതം

    ReplyDelete
  9. ശ്രീ.കമന്റ് കാണാന്‍ വൈകി നന്ദി

    ReplyDelete
  10. ഹേ..പർക്കിങ്ങ് ടിക്കറ്റുള്ള സ്വപ്നജീവി
    പ്രവാസജീവിതത്തിന്റെ താളുകൾ കാണാൻ
    നിൻ വിളക്കുകാൽ പ്രകാശം ചൊരിയട്ടേ..

    ReplyDelete